Sports

സച്ചിന്റെ അഭാവത്തിലും വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍! വെടിക്കെട്ടുമായി യുവരാജ് സിംഗ്

രാജ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭാവത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രാജ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. 35 പന്തില്‍ 63 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ടോപ് സ്‌കോറര്‍. സൗരഭ് തിവാരി (37 പന്തില്‍ 60), യുവ്‌രാജ് സിംഗ് (20 പന്തില്‍ 49), ഗുര്‍കീരത് സിംഗ് മന്‍ (21 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബ്രയാന്‍ ലാറയാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം സച്ചിനും ലാറയും നേര്‍ക്കുനേര്‍ വരുന്നത് കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ വിശ്രമമെടുക്കുകയായിരുന്നു.  മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റായുഡു – തിവാരി സഖ്യം 94 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. റായുഡുവിന് സുലൈബൈന്‍ ബെന്‍ പുറത്താത്തി. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയ മന്‍ – തിവാരിക്കൊപ്പം 79 റണ്‍സ് കൂട്ടിചേര്‍ത്തു. പതിനഞ്ചാം ഓവറിന്റെ അവസാന പന്തില്‍ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. മന്‍ പുറത്തായി, പിന്നാലെ തിവാരിയും മടങ്ങി. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിവാരിയുടെ ഇന്നിംഗ്‌സ്. മന്‍, മൂന്ന് സിക്‌സും നാല് ഫോറും നേടി. പിന്നീട് യുവ്‌രാജിന്റെ വെടിക്കെട്ട്. 20 പന്തുകള്‍ മാത്രം നേരിട്ട യുവരാജ് മൂന്ന് സിക്‌സും ആറ് ഫോറും നേടി. യൂസഫ്, യുവരാജിനൊപ്പം (14) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം… പരിശീലനത്തിനിടെ വിരാട് കോലിക്ക് പരിക്ക്, പരിശീലനം നിര്‍ത്തിവച്ചു! ഗംഭീറിന്റെ പ്രതികരണം അറിയാം ഇന്ത്യ മാസ്റ്റേഴ്സ്: അമ്പാട്ടി റായിഡു (വിക്കറ്റ് കീപ്പര്‍), ഗുര്‍കീരത് സിംഗ് മന്‍, സൗരഭ് തിവാരി, യുവരാജ് സിംഗ് (ക്യാപ്റ്റന്‍), യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സ്റ്റുവര്‍ട്ട് ബിന്നി, പവന്‍ നേഗി, രാഹുല്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, അഭിമന്യു മിഥുന്‍. വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, നര്‍സിംഗ് ഡിയോനറൈന്‍, കിര്‍ക്ക് എഡ്വേര്‍ഡ്സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), വില്യം പെര്‍കിന്‍സ് (വിക്കറ്റ് കീപ്പര്‍), ജോനാഥന്‍ കാര്‍ട്ടര്‍, ആഷ്‌ലി നഴ്‌സ്, ജെറോം ടെയ്‌ലര്‍, ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ടീമിന് ആറ് പോയിന്റുണ്ട്. ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാമത്. നാലില്‍ ഒരു മത്സരം പരാജയപ്പെട്ട ടീം നെറ്റ് റണ്‍റേറ്റില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തായത്. ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമായി നാല് പോയിന്റാണ് അവര്‍ക്ക്. വെസ്റ്റ് ഇന്‍ഡീസ് നാലാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച വിന്‍ഡീസിനും നാല് പോയിന്റാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button