Business

ആദായ നികുതി റിട്ടേൺ കുട്ടിക്കളിയല്ല, കൃത്യ സമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഇവ

ആദായ നികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യുക എന്നുള്ളത് രാജ്യത്തെ ഏതൊരു പൗരന്റെയും ഉത്തരവാദിത്വമാണ്. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് നിങ്ങളുടെ  വരുമാനത്തെയും നികുതിയെയും കുറിച്ചുള്ള വിവരങ്ങൾ ഗവണ്മെന്റിനെ അറിയിക്കുക എന്നാണ് ഇതിനർത്ഥം. ആദായ നികുതി റിട്ടേൺ വൈകിയാൽ പിഴ അടയ്‌ക്കേണ്ടതായി വരും. അതുമാത്രമല്ല, എന്തുകൊണ്ടാണ് കൃത്യസമയത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന് പറയുന്നതിനുള്ള കാരണം ഇതാ;  

1. പിഴകൾ ഒഴിവാക്കുക  കൃത്യസമയത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ സെക്ഷൻ 234എഫ് പ്രകാരം പിഴ നൽകേണ്ടതായി വരും. 

  2. തിരുത്തലുകൾ വരുത്താനുള്ള സമയം   റിട്ടേൺ ഫയൽക് ചെയ്ത് പ്രോസസ്സിംഗിന് ശേഷം തെറ്റുകൾ കണ്ടെത്തുകയാണെങ്കിൽ, തിരുത്തൽ അഭ്യർത്ഥനകൾ ഇ-ഫയലിംഗ് പോർട്ടലിൽ സമർപ്പിക്കാം. എന്നിരുന്നാലും, സെൻട്രൽ പ്രോസസ്സിംഗ് സെന്റർ (CPC) ഇതിനകം പ്രോസസ്സ് ചെയ്ത റിട്ടേണുകൾക്ക് മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ. നികുതി ബാധ്യത, മൊത്ത മൊത്ത വരുമാനം, മൊത്തം കിഴിവ്, വ്യക്തിഗത വിവരങ്ങൾ എന്നിവയ്ക്കായി തിരുത്തൽ നടത്താം.

3. ടിഡിഎസ് ക്ലെയിമുകൾ  ഐടിആർ ഫയൽ ചെയ്യുന്നത് ടിഡിഎസ് കുറച്ച നികുതി തിരികെ ക്ലെയിം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.  ഇ-ഫയലിംഗ് സമയത്ത് നിങ്ങളുടെ തൊഴിലുടമയിൽ നിന്ന് ലഭ്യമായ ഫോം 16 നിങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

4. സാങ്കേതിക തകരാറുകൾ ഒഴിവാക്കുക  ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ചതുമുതൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഈ തകരാറുകൾ ഫയലിംഗ് പ്രക്രിയയെ തടസ്സപ്പെടുത്തും. തടസ്സങ്ങൾ അവസാന നിമിഷം ഫയൽ ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കും 

5. അപേക്ഷ നിരസിക്കൽ  തെറ്റായ ഐടിആർ ഫോമുകൾ ഉപയോഗിക്കുന്നത്, തെറ്റായ മൂല്യനിർണ്ണയ വർഷം നൽകുന്നത്, കൃത്യമല്ലാത്ത വ്യക്തിഗത വിവരങ്ങൾ നൽകൽ തുടങ്ങിയ തെറ്റുകൾ വരുത്തുന്നതിലൂടെ ആദായനികുതി വകുപ്പ് അപേക്ഷ തല്ലാൻ കാരണമായേക്കും. നേരത്തെ ഫയൽ ചെയ്യുകയാണെങ്കിൽ വീണ്ടും അപേക്ഷിക്കാനുള്ള സമയം ലഭിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button