Kerala
തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ചു, ക്ലീനർ മരിച്ചു; തിരുവനന്തപുരത്തും പാലക്കാടും വാഹനപകടം

തൃശ്ശൂർ: തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന ടെമ്പോ ട്രാവലർ ആക്കുളം പാലത്തിൽ വച്ച് അപകടത്തിൽ പ്പെട്ടു. യാത്ര ക്കാരെ ആശു പത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലക്കാട് മണ്ണാർക്കാട് പനയം പാടത്ത് വീണ്ടും അപകടം. ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
