നയന്‍താരയില്‍ മാത്രമായിരുന്നു സംവിധായകൻ വിഘ്നേഷ് ശിവന്റെ ശ്രദ്ധ’: കോടതിയില്‍ ആരോപണം ഉയര്‍ത്തി ധനുഷ്

ചെന്നൈ:നാനും റൗഡി താൻ എന്ന സിനിമയുടെ പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പ്രവര്‍ത്തിച്ചതെന്നും, ഈ അണ്‍പ്രൊഫഷണല്‍ സമീപനം ചിത്രത്തിന് വലിയ നഷ്ടം ഉണ്ടാക്കിയന്നാണ് കേസിലെ സത്യവാങ്മൂലത്തിൽ ധനുഷിന്‍റെ കമ്പനി ആരോപിക്കുന്നത്. ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ എൻഒസി ഇല്ലാതെ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ബിഹൈന്‍റ് ദ സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനാണ് നയൻതാരയ്ക്കും വിഘ്‌നേഷിനുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ സത്യവാങ് മൂലത്തിലാണ് നയന്‍താരയുടെ വിഘ്നേഷ് ശിവന്‍റെയും പ്രവര്‍ത്തികള്‍ പരാമര്‍ശിക്കുന്നത്. സംവിധായകന്‍ വിഘ്നേഷ് ശിവന് പ്രൊഫഷണലിസമില്ലായ്മ ആരോപിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെ പറയുന്നു, “നാലാമത്തെ പ്രതി (വിഘ്നേഷ് ശിവൻ) അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ (നയൻതാര) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു, അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിു” കഴിഞ്ഞ വർഷം നവംബർ 18 ന് ഡോക്യുമെന്‍ററി പുറത്തിറങ്ങിയതിനാൽ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രിൽ 9 ന് പ്രധാന കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചിരുന്നു.ഇതിന് അനുബന്ധമായാണ് ധനുഷിന്‍റെ കമ്പനി സത്യവാങ്മൂലം നല്‍കിയത്.
