യൂഎഇ വിസാ നിരസിക്കലും, ഡിവേഴ്സിറ്റി റൂളും: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ല, ഇന്ത്യക്കാർ വലയുന്നു.

ന്യൂ ഡൽഹി: യുഎഇ വിസ നിരസിക്കൽ 62 ശതമാനം ഉയർന്നതായി റിപ്പോർട്ട്. ഇത് കൂടുതലും ബാധിക്കുന്നത് ഇന്ത്യക്കാരെയും പ്രത്യേകിച്ചു മലയാളികളെയും ആയതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രീയത്വം കൂടുതലും ബാധിക്കുന്നത് മലയാളികളെ തന്നെ.
വിസിറ്റ് വിസ ചട്ടങ്ങൾ യുഎഇ കർശനാമാക്കിയിരുന്നതിന് പിന്നാലെ വ്യക്തമായ രേഖകൾ ഉള്ള അപേക്ഷകൾ വരെ വ്യാപകമായി നിരസിക്കപ്പെട്ടു. സ്മാർട്ട് ഗേറ്റ് വഴി പുറത്തു പോകുന്ന യാത്രക്കാരുടെ എക്സിറ്റ് സ്റ്റാറ്റസ് യുഎഇ യുടെ ജിഡിആർ എഫ്എ സിസ്റ്റത്തിൽ നേരാംവണ്ണം അപ്ഡേറ്റ് ആകാത്തതും അന്യായമായി വിസാ നിരസിക്കപെടാൻ കാരണമായി.
കൂടാതെ 50 ന് മുകളിൽ ജീവനക്കാരുള്ള എല്ലാ കമ്പനികളും 20% ജീവനക്കാർ ഇന്ത്യൻ, പാകിസ്താനി, ബംഗ്ലാദേശികൾ അല്ലാത്ത രാജ്യക്കാരെ ജോലിക്കെടുക്കണം ഡിവേഴ്സിറ്റി റൂൾ കർശനമാക്കിയതിനാൽ ഈ രാജ്യക്കാർക്ക് വ്യാപകമായി ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികൾ കിട്ടാതാകുകയും ചെയ്തു. ഇതിനാൽ കമ്പനികൾക്ക് കഴിവുള്ള ജീവനക്കാരെ ജോലിക്കെടുക്കാൻ സാധിക്കാതെ വരികയും പകരം ഡിവേഴ്സിറ്റി റൂൾ പാലിക്കാൻ നേപാളികളെയും ശ്രീലങ്കക്കാരെയും എടുക്കേണ്ടതായും വന്നു.
വിസാ ഫീ, യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ് എന്നിവ നോൺ റീഫൻഡബൾ ആയതിനാൽ ആഗോളതലത്തിൽ ഇന്ത്യക്കാർക്ക് നഷ്ടപെട്ടത് 662 കോടി രൂപയെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
