കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ അവസരങ്ങൾ

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ടോണിക്‌സ്) ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത:
1. ബി.ടെക്. (ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) ബിരുദധാരികൾക്ക് – ആദ്യ അവസരത്തിൽ തന്നെ പാസായവർക്കും 23 വയസ്സിൽ കൂടാത്തവർക്കും.
2. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ ബിരുദമുള്ള എം.ടെക്. ബിരുദാനന്തര ബിരുദധാരികൾക്ക് – ആദ്യ അവസരത്തിൽ തന്നെ പാസായവർക്കും 25 വയസ്സിൽ കൂടാത്തവർക്കും.
3. 2025 മാർച്ച് 3-നോ അതിനുമുമ്പോ ഫലം കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സ്റ്റൈപ്പൻഡ്: 25,000 രൂപ
ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അവസാന തീയതി: മാർച്ച് 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
