Job VaccancyNational

കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം; ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ സ്ഥിരം ഒഴിവ്

എറണാകുളത്തെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 35 വയസ് (നിയമാനുസൃത ഇളവുകള്‍ അനുവദനീയം). യോഗ്യത: ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയില്‍ ബിരുദാനന്തരബിരുദം.    സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി ഇംഗ്ലീഷ് ട്രാസ്ലേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, പി ജി ഡിപ്ലോമ ഇന്‍ ട്രാസ്ലേഷന്‍, മലയാള ഭാഷാ പരിജ്ഞാനവും ഉണ്ടായിരിക്കണം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 22നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button