Job Vaccancy

വിവിധ സർക്കാർ പൊതുമേഖലാ സ്വകാര്യ മേഖല സ്ഥാപനങ്ങളിലായി 2000 ത്തിൽപരം അവസരങ്ങൾ

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

ബിടെക്, ബിഎ, ബി.എസ്.സി, ബികോം, ബിബിഎ, ബിസിഎ, യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും.

നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതൽ തുക വാഗ്ദാനം നൽകുന്നുണ്ട്.

ഒരു വർഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രഗവൺമെന്റ് നൽകുന്ന തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) ലഭിക്കും.

അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി വെബ്‌സൈറ്റ് സന്ദർശിക്കാം.

കൂടുതൽ വിവരങ്ങൾക് ഫോൺ നമ്പറിലോ ഈ-മെയിൽ മുഖാന്തിരമോ ബന്ധപ്പെടാം.

ഫോൺ നമ്പർ
ഇമെയില്‍
വെബ്സൈറ്റ് ലിങ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button