ഉരുളക്കിഴങ്ങ് അമിതമായി കഴിക്കേണ്ട, കാരണങ്ങൾ ഇതാണ്

ഉരുളക്കിഴങ്ങ് അമിതമായി കഴിക്കേണ്ട, കാരണങ്ങൾ ഇതാണ്. ഉരുളക്കിഴങ്ങ് അമിതമായി കഴിക്കേണ്ട, കാരണങ്ങൾ ഇതാണ് പലർക്കും ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ വലിയ ഇഷ്ടമാണ്. ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാലുള്ള ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഇടയാക്കും. കലോറി കൂടിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. ഇത് ഭാരം കൂട്ടുന്നതിന് ഇടയാക്കും. ഉരുളക്കിഴങ്ങിൽ സ്റ്റാർച്ച് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ വിവിധ ദഹന പ്രശ്നങ്ങൾ കാരണമാകും. മറ്റൊന്ന് ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം കൂട്ടുന്നതിന് ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഗ്യാസ് പ്രശ്നമുണ്ടെങ്കിൽ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നത് തടി കൂട്ടുകയും ചെയ്യും. ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം.
