Sports

സുനില്‍ ഛേത്രിയുടെ മടങ്ങിവരവില്‍ ഇന്ത്യക്ക് ഗംഭീര ജയം; മാലദ്വീപിനെ മൂന്ന് ഗോളിന് മുക്കിത്താഴ്ത്തി

ഷില്ലോംഗ്: സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവരവ് നടത്തിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെതിരെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ബെക്കെ, ലിസ്റ്റന്‍ കൊളാക്കോ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യ നേടിയ മൂന്ന് ഗോളുകളും ഹെഡറുകളിലൂടെയാണ് പിറന്നത് എന്നത് കൗതുകമായി.

34ാം മിനിറ്റില്‍ രാഹുല്‍ ബെക്കെയുടെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 1-0 എന്ന സ്‌കോറില്‍ ഇന്ത്യ മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തി. 66ാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. ലിസ്റ്റന്‍ കൊളാക്കോയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി (2-0). പിന്നീട് 76ാം മിനിറ്റില്‍ തന്റെ തിരിച്ചുവരവില്‍ ഗോള്‍ നേടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പട്ടിക പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ ടീം നായകനായിരുന്ന സുനില്‍ ഛേത്രി കഴിഞ്ഞ ജൂണില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. എന്നാല്‍, പരിശീലകന്‍ മനോളോ മാര്‍ക്വേസിന്റെ അഭ്യര്‍ഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടര്‍ വര്‍ഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം എന്നത് ഛേത്രിയുടെ തിരിച്ചുവരവിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button