Kerala
അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നയാളും നീന്തി കയറി. പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. പെൺകുട്ടി വെള്ളത്തിലേക്ക് ചാടിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
