
കൊല്ലം: തഴുത്തലയിൽ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ കരച്ചിൽ കേട്ട നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലക്കും മുഖത്തും ശരീരത്തിലും ഇയാൾക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി.
