
ഇടുക്കി: മറയൂരിൽ 70കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മറയൂർ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മറയൂർ സ്വദേശി അൻപഴകൻ, എരുമേലി സ്വദേശി മിഥുൻ എന്നീ പ്രതികളെ തൊടുപുഴ ജില്ല കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. പ്രതികൾ 20000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു.
