പിന്നിലൂടെയെത്തിയ ഇലട്രിക് സ്കൂട്ടർ ഇടിച്ചു, മലയിൻകീഴിൽ 72കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മലയിൻകീഴ് തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മൂഴിനട ശാസ്താ റോഡിൽ ചിറ്റേക്കോണത്ത് പുത്തൻ വീട്ടിൽ ജി.ശശിധരൻ(72) ആണ് വെള്ളിയാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്. രാത്രി ഏഴരയോടെ പേയാട്-മലയിൻകീഴ് റോഡിലൂടെ തച്ചോട്ടുകാവിലേക്ക് നടക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ശശിധരന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന തച്ചോട്ടുകാവ് സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഹോസ്റ്റലിൽ മൂട്ടശല്യം, ഒഴിവാക്കാൻ ജീവനക്കാരുടെ പുക പ്രയോഗം, വ്ലോഗറിനും വിനോദ സഞ്ചാരിക്കും ദാരുണാന്ത്യം മറ്റൊരു സംഭവത്തിൽ ആര്യങ്കോട് വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില്‍ ജയനാ (38) ണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. എന്നും വിശ്രമിക്കാറുള്ള സ്ഥലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി ഭാര്യ വിളിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആര്യങ്കോട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
