Kerala
പത്തനംതിട്ടയിൽ കപ്പിയുടെ കുരുക്കഴിക്കാൻ ശ്രമിച്ച 99കാരി കിണറ്റിൽ വീണു; അയൽവാസികളും ആറന്മുള പൊലീസും രക്ഷകരായി

പത്തനംതിട്ട: ആറന്മുള തെക്കേമലയിൽ 99 കാരി കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയാണ് കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണത്. അയൽവാസികളും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയെ കൈയ്യിൽ ചുമന്നാണ് റോഡിലേക്ക് പോയത്. ഇവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
