Crime

ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ചു, പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി

പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button