Kerala
ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ചംഗ സംഘം പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ ആണ് മരിച്ചത്. 27 വയസായിരുന്നു. പിറന്നാൾ ആഘോഷിക്കാൻ എറണാകുളത്തുനിന്നെത്തിയ 5 അംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിയോടെ ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. റോഷന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
