Crime
ഒരു ഡപ്പിക്ക് 850 രൂപ, വിൽപനക്കിടെ പിടിയിൽ; പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി. അസം നാഗോൺ സ്വദേശി അസറുൾ ഇസ്ലാമിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതി അസാമിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെരുമ്പാവൂരിൽ ഒരു ഡപ്പിക്ക് 850 രൂപ നിരക്കിൽ വില്പന തുടരുന്നതിനിടെയാന് പ്രതി പിടിയിലായത്.
