Kerala
ഓലയും മടലും ശേഖരിക്കാൻ കൊതുമ്പു വള്ളത്തിൽ ആറ്റിലിറങ്ങി, ഭാരം താങ്ങാതെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

കൊല്ലം: കൊല്ലം മൈലക്കാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. തഴുത്തല സ്വദേശി സാജനാണ് ( 34) മരിച്ചത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇത്തിക്കര ആറിൻ്റെ കൈവരികളിലൊന്നായ മൈലക്കാട് ആലുംകടവ് ഭാഗത്താണ് അപകടം നടന്നത്. തെങ്ങുകളിൽ നിന്ന് വെള്ളത്തിൽ വീഴുന്ന ഓലയും മടലും ശേഖരിക്കാനാണ് മൂന്നു പേരും കൊതുമ്പു വള്ളത്തിൽ യാത്ര ചെയ്തത്. ഭാരം താങ്ങാനാകാതെ വള്ളം മറിയുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ സ്കൂബാ സംഘം എത്തിയാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്.
