സൈബർ തട്ടിപ്പ് തൃപ്പൂണിത്തുറ സ്വദേശിക്ക് നഷ്ടമായത് നാല് കോടി രൂപ
സൈബർ തട്ടിപ്പിലൂടെ എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ 45കാരന് രണ്ടര മാസത്തിനിടെ 4.05 കോടി രൂപ നഷ്ടപ്പെട്ടു. ലാഭകരമായ നിക്ഷേപ അവസരങ്ങളും ഉയർന്ന ആദായവും വാഗ്ദാനം ചെയ്തുള്ള വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ ആപ്പിനായള്ള ലിങ്കും ലഭിച്ചു. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ ഇത് ഇൻസ്റ്റാൾ ചെയ്ത ഇരയുടെ എല്ലാ നിക്ഷേപങ്ങളും സൈബർ കുറ്റവാളികൾ തട്ടിയെടുത്തു.
ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സേവന കമ്പനിയുടെ പ്രതിനിധിയായി വേഷമിട്ട അവന്തിക ദേവ് എന്ന യുവതി ഇരയെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. വാട്ട്‌സ്ആപ്പിലൂർെ അവർ ഇരയെ സമീപിക്കുകയും Br-Block Pro എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ലാഭകരമായ ഷെയർ ട്രേഡിംഗിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ് ആപ്പ്.
മറ്റ് ഉപയോക്താക്കളിൽ നിന്ന് ഉയർന്ന വരുമാനവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും കാണിക്കുന്ന വ്യാജ റിപ്പോർട്ടുകൾ പോലും തട്ടിപ്പുകാർ അവതരിപ്പിച്ചു. അവരുടെ അനുനയിപ്പിക്കുന്ന വാക്കുകളും കെട്ടിച്ചമച്ച റിപ്പോർട്ടുകളും ഉപയോഗിച്ച്, തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. അവരുടെ ഉറപ്പിന് അനുസൃതമായി, ഇര ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും അതിലൂടെ പണം നിക്ഷേപിക്കുകയും ചെയ്തു.