ഒറ്റ വാച്ചിന് 7 കോടി രൂപ വില, ആഡംബര പ്രിയന്‍; ചര്‍ച്ചകളില്‍ നിറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യയുടെ ആസ്തിയും!

കായിക ലോകത്ത് ചാംപ്യന്‍സ് ട്രോഫി തകൃതിയായി നടക്കുമ്പോൾ താരങ്ങളുടെ പ്രതിഫലവും ആസ്തിയുമാണ് മറ്റൊരു പ്രധാന ചർച്ചയാകുന്നത്. വാച്ച് ഹിറ്റായതോടെ ഹാർദിക് പാണ്ഡ്യയുടെ ആസ്തിയും തേടി ഇറങ്ങിയിരിക്കുകയാണ് ആരാധകർ. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് നിലവിൽ 91 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു ഏകദിന മത്സരത്തിന് 20 ലക്ഷം രൂപയും, ഒരു ടെസ്റ്റ് മത്സരത്തിന് 30 ലക്ഷം രൂപയും ഓരോ ടി20 മത്സരത്തിനും 15 ലക്ഷം രൂപയും താരം സമ്പാദിക്കുന്നുവെന്നാണ് കണക്കുകൾ. ഇതിനിടെ, ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ സൈബറിടത്ത് ട്രെന്‍ഡിങ്ങാവുന്നത് ഒരു കുഞ്ഞൻ വാച്ചാണ്. അതെ, ഹാർദിക് പാണ്ഡ്യയുടെ ആ ട്രെന്റിങ് വാച്ച് തന്നെ. ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും സൈബറിടങ്ങളിലുമൊക്കെ വലിയ ചര്‍ച്ചയാകുകയാണ് ഈ ആഡംബര വാച്ച്. ബാബര്‍ അസമിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഹാര്‍ദിക്കിന്റെ ആറ്റിറ്റിയൂഡാണ്, ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിച്ചതെങ്കില്‍ വാച്ച് പ്രേമികള്‍ നോക്കിയത് പാണ്ഡ്യയുടെ കയ്യിലേക്കാണ്. റിച്ചാഡ് മില്ലി! പ്രീമിയം വാച്ചുകളുടെ തലതൊട്ടപ്പന്‍. അതില്‍ തന്നെ മില്ലിയുടെ റഫേല്‍ നദാല്‍ ലിമിറ്റഡ് എഡിഷന്‍. റിച്ചാർഡ് മില്ലിയുടെ RM 27-02 എന്ന മോഡലാണിത്. കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഹാര്‍ദികിന്റെ കയ്യിലുള്ളത്. ആകെ 50 എണ്ണമേ കമ്പനി പുറത്തിറിക്കിയിട്ടൂള്ളൂ. ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത വാച്ചായതിനാലാണ് പേരിനൊപ്പം നദാലെന്ന് കൂടി കൂട്ടിച്ചേര്‍ത്തത്. 15 വര്‍ഷത്തോളമായി നദാല്‍ ഉപയോഗിക്കുന്നത് റിച്ചാഡ് മില്ലിയുടെ വാച്ചാണ്. എന്നാൽ വാച്ചിന്റെ വില നോക്കിയ ആരാധകര്‍ ഞെട്ടി. 8 ലക്ഷം ഡോളർ. അതായത് ഇന്ത്യൻ റുപ്പിയിൽ പറയുമ്പോൾ 7 കോടിയ്ക്കടുത്ത് വിലയുണ്ട് പാണ്ഡ്യയുടെ കയ്യിലെ പ്രീമിയം വാച്ചിന്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചുകളിലൊന്നാണിത്. ഏതാണ്ട് 20 ഗ്രാം മാത്രമാണ് വാച്ചിന്റെ ഭാരം. ഗ്രേഡ് 5 ടൈറ്റാനിയം ബ്രിഡ്ജുകൾ, സ്കെലട്ടണൈസ്ഡ് മൂവ്മെന്റ്, ക്വാർട്സ് ടിപിടി കെയ്‌സ്, ബ്ലാക്ക് ആന്റ് വൈറ്റ് പ്രീമിയം ഡിസൈൻ എന്നിവയാണ് വാച്ചിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ. 70 മണിക്കൂർ പവർ റിസർവ്, സ്ക്രാച്ച്-റെസിസ്റ്റന്റ്, ആൻ്റി-ഗ്ലെയർ സഫയർ ക്രിസ്റ്റൽ എന്നീ സവിശേഷതകൾ ഈ മോഡലിനെ ആഡംബര വാച്ചുകളുടെ ലോകത്തിലെ ഒരു മിന്നും താരമാക്കുന്നു. കൂടാതെ വജ്രങ്ങള്‍, ചുവന്ന നീല കല്ല്, സ്വര്‍ണം എന്നിവ വാച്ചിൽ പതിപ്പിച്ചിട്ടുണ്ട്. സിൽവർ നിറത്തിലുള്ള ക്വാർട്സ് കേസും ഓറഞ്ച് നിറത്തിലുള്ള ബാൻഡും ഈ വാച്ചിനെ കൂടുതൽ അട്രാക്ടീവ് ആക്കുന്നു. വാച്ചിൽ ഘടിപ്പിച്ചിരുന്ന ലുമിനസെന്റ് സൂചികൾ, മാർക്കറുകൾ എന്നിവ ഇരുട്ടത്ത് സമയം കാണാൻ സഹായിക്കുന്നു. റിച്ചാർഡ് മില്ലി കാലിബർ CRMA7 ഓട്ടോമാറ്റിക് മൂവ്മെന്റാണ് ഈ വാച്ചിന്റെ പ്രവർത്തനത്തിന് പിന്നിൽ. ആദ്യമായല്ല ഹാർദിക് പാണ്ഡ്യയുടെ വാച്ചുകളോടുള്ള ഈ ഭ്രമം ചർച്ചയാകുന്നത്. ഓൾറൗണ്ടർ എന്നതിലുപരി അഗ്രസീവ് ബാറ്റിങ് ബാറ്റിംഗ് ശൈലിയും മീഡിയം-ഫാസ്റ്റ് ബൗളിംഗും കൊണ്ട് തന്റെ സിഗ്നേച്ചർ കുറിച്ച ഹാർദിക് പാണ്ഡ്യയെ സഹപ്രവർത്തകർ ‘കുങ്-ഫു പാണ്ട’ എന്നാണ് പലപ്പോഴും വിളിക്കാറുള്ളത്. ക്രിക്കറ്റിനു പുറമേ തൻ്റെ തനതായ ഹെയർസ്റ്റൈലുകൾ, ഫാഷൻ, ആഡംബരങ്ങളോടുള്ള ഇഷ്ടം തുടങ്ങിയവയിലെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് പാണ്ഡ്യ. ‘
