Kerala
ചോറ്റാനിക്കര പൈനിങ്കൽ പാറയിൽ വീട്ടിനുള്ളിൽ തലയോട്ടി കണ്ടെത്തി; 20 വർഷമായി ആൾതാമസമില്ലാത്ത വീട്ടിൽ പരിശോധന
കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാറയിൽ വീട്ടിനുള്ളിൽ നിന്ന് തലയോട്ടി കണ്ടെത്തി. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. 20 വർഷമായി ആൾതാമസമില്ലാത്ത വീടാണിത്. ആൾതാമസമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിക്കാൻ എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്. എന്നാൽ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുൾപ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.