Kerala
ഫുട്പാത്തിലൂടെ നടന്നുപോയ വിദ്യാർഥിനികളെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം സർവോദയ സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും ഗുരുതര പരിക്കുണ്ട്.ബൈക്ക് ഓടിച്ചിരുന്നയാൾ ഇൻഫോസിസിലെ ജീവനക്കാരനാണെന്നും ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
