Kerala
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചു, ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ചു ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കടമ്പാട്ടുകോണം സ്വദേശിയായ കുട്ടപ്പൻ എന്ന വിപിൻ ലാൽ (28) ആണ് മരിച്ചത്. കച്ചേരി ജങ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് കച്ചേരി ജംങ്ഷനിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വിപിൻ ലാലിന്‍റെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിപിൻ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
