Kerala

ചായക്കടയ്ക്ക് തീപിടിച്ചു, പിന്നാലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; കാരണമായത് ഷോർട്ട് സർക്യൂട്ട്

ചേർത്തല: ആലപ്പുഴയിൽ ചായക്കടയ്ക്ക് തീപിടിച്ചു. ചേർത്തല തിരുവിഴ കൂറ്റുവേലി സ്കൂളിന് സമീപമുള്ള ചായക്കടയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. മായിത്തറ കുളങ്ങരവെളി അശോകന്റ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീ പ‍ടർന്നു പിടിച്ചത്. ‍തീപിടിച്ചതോടെ കടയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി പലമടങ്ങ് വ‍ർദ്ധിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കടയുടെ നാല് ചുവരുകളും, കടയിലുണ്ടായിരുന്ന ഉപകരണങ്ങളും പൂർണമായും നശിച്ചു. സമീപത്തെ രണ്ട് മുറികളിലേയ്ക്കും തീപടർന്നതോടെ അവിടെ സൂക്ഷിച്ചിരുന്ന കയർ തടുക്കുകളും കത്തി നശിച്ചു. ചേർത്തലയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ പിന്നീട് . ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നതായും, അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും കടയുടമ അശോകൻ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു കാർ ഷോറുമിലും ഷോർട്ട് സർക്യൂട്ട് കാരണം വൻ തീപിടുത്തമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button