NationalSpot light

ഒരേ സമയം രണ്ട് പേരോട് പ്രണയം, ഒരേ വേദിയിൽ വച്ച് ഇരുവരെയും വിവാഹം കഴിച്ച് യുവാവ്

ഹൈദരാബാദ്: ഒരേ സമയം രണ്ട് പേരെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ വേദിയിൽ വച്ച് വിവാഹം കഴിച്ചു. ഹൈദരാബാദിലെ കൊമരം ഭീം ആസിഫാബാദിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്. ലിംഗാപൂർ മണ്ഡലത്തിലെ ഗുംനൂർ ഗ്രാമവാസിയായ സൂര്യദേവ്, ലാൽ ദേവി, ഝൽകാരി ദേവി എന്നിവരുമായി പ്രണയത്തിലാവുകയും അവരെ ഒറ്റ ചടങ്ങിൽ വിവാഹം കഴിക്കുകയുമായിരുന്നു. വരൻ രണ്ട് വധുവിന്റെയും പേരുകൾ ഒരൊറ്റ വിവാഹ ക്ഷണക്കത്തിൽ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.  

വിവാഹത്തിന്റെ ഒരുപാട് വീഡിയോകളം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ മൂവരും ആചാരങ്ങളിൽ പങ്കെടുക്കുകയും രണ്ട് യുവതികളും യുവാവിന്റെ കൈ പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം.   സൂര്യദേവ് ലാൽ ദേവിയുമായും ഝൽകാരി ദേവിയുമായും പ്രണയത്തിലായതിനെത്തുടർന്ന്, മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നത് നിയമവിരുദ്ധമാണ്.   2021 ലും സമാനമായൊരു സംഭവം രാജ്യത്തുണ്ടായിട്ടുണ്ട്. തെലങ്കാനയിലെ അദിലാബാദിൽ ഒരാൾ ഒരു ‘മണ്ഡപത്തിൽ’ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചുിരുന്നു. ഉത്‌നൂർ മണ്ഡലത്തിൽ നടന്ന ചടങ്ങ് മൂന്ന് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2022 ൽ ജാർഖണ്ഡിലെ ലോഹർദാഗയിൽ ഒരു യുവാവ് തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button