
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സേവ്യർ മരിച്ചത്.
