KeralaSpot light

ആശിർനന്ദയുടെ മരണം: ‘ക്ലാസ് മാറ്റിയിരുത്തിയ ദിവസമാണ് ആശിർനന്ദ ജീവനൊടുക്കിയത്’; സെന്റ് ഡൊമിനിക് സ്കൂളിനെതിരെ ​ഗുരുതര കണ്ടെത്തൽ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥി ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ​ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്നാണ് കണ്ടെത്തൽ. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്ന കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധമായി ഒപ്പിട്ട് വാങ്ങിയെന്നും ​ഗുരുതര കണ്ടെത്തലുണ്ട്. അഞ്ച് അധ്യാപകരിൽ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദത്തെക്കുറിച്ച് ആശിർനന്ദ ആത്മഹത്യക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ഭാ​ഗത്ത് തെറ്റുണ്ടെന്ന് സ്കൂൾ മാനേജ്മെന്റും സമ്മതിച്ചിരുന്നു. പാലക്കാട് ഡിഡിഇ നടത്തിയ അന്വേഷണത്തിലാണ് ​ഗുരുതരമായ കണ്ടെത്തലുള്ളത്. ഡിഡിഇ ഈ റിപ്പോർട്ട് ഡിജിഇയ്ക്ക് കൈമാറിയിട്ടുണ്ട്. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയ ദിവസം തന്നെയാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് സ്കൂളിലെ 5 അധ്യാപകരെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button