Kerala

കാക്കനാട് ഫ്ലാറ്റിൽ 75 ഓളം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ള പരിശോധന നടത്തി ആരോഗ്യ പ്രവർത്തകർ

കൊച്ചി: കൊച്ചി കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിൽ 75 ഓളം പേർ വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടി. ഫ്ലാറ്റിലെ കിണറുകളിൽ നിന്നും വാട്ടർ അതോറിറ്റി ടാപ്പിൽ നിന്നുമായി ആകെ 9 ജലസാമ്പിൾ കുടിവെള്ള പരിശോധനക്ക് അയച്ചു. കുടിവെള്ള പരിശോധന നടത്തി തൃപ്തികരമായ പരിശോധനാ ഫലം ലഭിച്ച ക്യാൻവാട്ടർ, ടാങ്കർ വെള്ളം മാത്രമേ ഫ്ലാറ്റിൽ വിതരണത്തിന് അനുവദിക്കാവൂ എന്ന് ആരോഗ്യ വിഭാഗം കർശനമായി നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകർ ഫ്ലാറ്റിൽ സർവ്വേ നടത്തി രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിവരശേഖരണം നടത്തുകയും ഒആര്‍എ സിങ്ക് ഗുളിക എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button