Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ അപകടം; കെ.എസ്.ആർ.ടി.സി ബസിടിച്ച് 62 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് 62 കാരിക്ക് ദാരുണാന്ത്യം. സെക്രട്ടേറിയറ്റിന് മുന്നിലാണ് അപകടം. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സി​ഗ്നലിന് സമീപത്ത് വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്.
രാവിലെ ഒൻപത് മണിയോടെയാണ് അപകടം. ​ഗീതയും ഭർത്താവും കൈപിടിച്ചാണ് റോഡ് മുറിച്ചു കടന്നത്. തമ്പാനൂർ ഭാ​ഗത്ത് നിന്നും പാളയം ഭാഗത്തേക്ക് പോകുന്ന  ബസാണ് ഗീതയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഗീതയുടെ  ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ ഗീതയുടെ മരണം സംഭവിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button