Kerala
കൊച്ചിയിൽ ബൈക്ക് ടോറസിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. മലയാറ്റൂർ സ്വദേശിനി ലീലയാണ് മരിച്ചത്. ഭർത്താവ് ഭാസ്കരന് പരിക്കേറ്റു. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു സംഭവം. ബൈക്ക് ടോറസിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. ലീല സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
