Kerala
അപകടം കൊപ്ര ആട്ടുന്നതിനിടയിൽ, യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റുപോയി; നില ഗുരുതരം

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. ചൊവ്വാഴ്ച്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പയാണ് അപകടത്തില്‍ പെട്ടത്. കൊപ്ര ആട്ടുന്നതിനിടയില്‍ മിഷനില്‍ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.
