Kerala
നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ നിര്യാതനായി

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ (75) ചെന്നൈയിൽ നിര്യാതനായി. കാസർകോട് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ശാമള. മകൻ: മിഥുൻ (ആസ്ട്രേലിയ). മരുമക്കൾ: റിയ (ആസ്ട്രേലിയ), നടൻ ദിലീപ്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും.
