റേസിങ് പരിശീലനം നടത്തുന്നതിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് അത്ഭുതകരമായി
ദുബായ് : റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടന്‍ തന്റെ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവര്‍ക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് സൈഡില്‍ ഭിത്തിയിലേക്ക് വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറിയത്. മുന്‍വശം തകര്‍ന്ന കാറില്‍ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.
മാസങ്ങള്‍ക്കു മുന്‍പാണ് തമിഴ് നടന്‍ അജിത് കുമാര്‍ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് ‘അജിത് കുമാര്‍ റേസിങ്’ എന്നാണ് പേരിട്ടിട്ടുള്ളത്. ദുബായിലെ ഓട്ടോഡ്രോമില്‍ ഫെരാരി 488 ഇവിഒ ടെസ്റ്റ് ഡ്രൈവ് ചെയ്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. കഴിവുള്ള യുവഡ്രൈവര്‍മാര്‍ക്ക് പിന്തുണയും അവസരവും നല്‍കുക എന്നതാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ നടന്മാരില്‍ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന രീതിയില്‍ അജിത് പങ്കെടുത്ത മത്സരങ്ങളുടെ വിവരങ്ങളും സുരേഷ് ചന്ദ്ര പങ്കുവച്ചിരുന്നു. 2010ലെ എംആര്‍എഫ് റേസിങ് സീരീസില്‍പങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ഇന്ത്യയില്‍ നടന്ന നിരവധി റേസിങ് സര്‍ക്യൂട്ടുകള്‍ പിന്നിട്ട് ജര്‍മനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍വരെ പങ്കെടുത്തിട്ടുണ്ട്.