Kerala
വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം, സർക്കാർ നയം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം വകുപ്പ് മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജനവാസ മേഖലയില്‍ കയറി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണം. കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാവുന്നതാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാവുന്നതാണ്. യോഗ്യരായവരെ ഇതിനായി കണ്ടെത്തണം. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
