മുഖം സുന്ദരമാക്കാൻ കറ്റാർവാഴ മാജിക് ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ഹൈലൂറോണിക് ആസിഡിൽ സമ്പന്നമായ കറ്റാർ വാഴ ജെല്ലിന് കൊളാജൻ സിന്തസിസ് ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വർദ്ധിച്ച കൊളാജൻ ഉൽപാദനം ചർമ്മത്തെ മിനുസപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നതായി 2024 ലെ ജേണൽ ഓഫ് ഹോളിസ്റ്റിക് ഇൻ്റഗ്രേറ്റീവ് ഫാർമസിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ നിറ വ്യത്യാസം മാറ്റാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും എൻസൈമുകളും ചർമ്മത്തിന് നിറം നൽകാനും അതുപോലെ പിഗ്മൻ്റേഷൻ പ്രശ്നങ്ങൾ മാറ്റാനും സഹായിക്കും. കറ്റാർവാഴ ജെൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്. രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിൽ അൽപം മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ മാസ്ക് പിഗ്മെൻ്റേഷൻ തടഞ്ഞ് ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ ഗുണകരമാണ്.
