Kerala

ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ട് രണ്ടു കാറുകളിലിടിച്ചു

ക​ഴ​ക്കൂ​ട്ടം: പൂ​ർ​ണ ഗ​ർ​ഭി​ണി​യെ​യും കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ട്​ കാ​റു​ക​ളി​ൽ ഇ​ടി​ച്ചു. ക​ട​യ്ക്കാ​വൂ​രി​ൽ നി​ന്ന് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച​ത്. കാ​ര്യ​വ​ട്ടം അ​മ്പ​ല​ത്തി​ൻ​ക​ര​യി​ലാ​ണ് സം​ഭ​വം. ആം​ബു​ല​ൻ​സി​ന്​ മു​ന്നേ പോ​യ കാ​ർ വ​ല​ത്തോ​ട്ട് പെ​ട്ടെ​ന്ന് തി​രി​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.മു​ന്നി​ലെ കാ​റി​ലി​ടി​ച്ച ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വ​ല​തു​വ​ശ​ത്തെ വീ​ടി​ന്​ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. യു​വ​തി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ചെ​റി​യ പ​രി​ക്കു​ക​ൾ പ​റ്റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button