Entertaiment
അമ്പാന്റെ കാമുകിയായി അനശ്വര രാജൻ;’പൈങ്കിളി ‘ റിലീസ് ഫെബ്രുവരി 14 ന്

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പൈങ്കിളി’ സിനിമ തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയുമായൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്. ‘പൈങ്കിളി’യിലെ ആദ്യ സിംഗിൾ ‘ഹാർട്ട് അറ്റാക്ക്’ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
