തൃശ്ശൂര്‍ : പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തൃശ്ശൂരില്‍ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവര്‍ഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം.
സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. സുഹൈബും കൂട്ടരും തിരിച്ചു പറഞ്ഞില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സുഹൈബിന് കുത്തേല്‍ക്കുന്നതെന്നാണ് നിഗമനം.
സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.