Kerala

അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് വനനിയമ ഭേദഗതിക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായാണെന്ന് അൻവര്‍

മലപ്പുറം: അറസ്റ്റ് നടപടികളിൽ പ്രതികരണവുമായി പിവി അൻവര്‍ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനാധിപത്യവിരുദ്ധമായ “വനനിയമ ഭേദഗതി”ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു.വന്യമൃഗ അക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എൻ്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ,ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദർഭത്തിൽ തന്നെ നേതാക്കളോടും പ്രവർത്തകരോടും പങ്കുവെക്കുകയാണ് എന്നായിരുന്നു അൻവറിന്റെ കുറിപ്പ്. അൻവറിന്റെ കുറിപ്പിങ്ങനെ… പ്രിയപ്പെട്ടവരെ, ‘എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്  ജനാധിപത്യവിരുദ്ധമായ “വനനിയമ ഭേദഗതി”ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്.വന്യമൃഗ അക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. എൻ്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദർഭത്തിൽ തന്നെ നേതാക്കളോടും പ്രവർത്തകരോടും പങ്കുവെക്കുകയാണ്. ഞാൻ പുറത്തുവന്നതിനുശേഷം നമ്മൾ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും,ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും,കൂടുതൽ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യും””

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button