അപ്രീലിയ ട്യൂണോ 457 മോട്ടോർസൈക്കിൾ ഇന്ത്യയിൽ, വില 3.95 ലക്ഷം

ഇറ്റാലിയൻ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ അപ്രീലിയ ഫുള്ളി ഫെയേർഡ് ട്യൂണോ 457 ഇന്ത്യയിൽ പുറത്തിറക്കി. 3.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആണ് ഈ ബൈക്ക് എത്തുന്നത്. അപ്രീലിയ RS 457 ന്റെ നേക്കഡ് കൗണ്ടറാണഅ ഈ ബൈക്ക്. പുതിയ മോഡലിനുള്ള ഓർഡർ ബുക്കിംഗുകൾ കമ്പനി ഇപ്പോൾ തുറന്നു. ഡെലിവറികളും ടെസ്റ്റ് റൈഡുകളും 2025 മാർച്ചിൽ ആരംഭിക്കും. RS 457 ന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ട്യൂണോ 457 അതിന്റെ മെക്കാനിക്കൽ ബിറ്റുകൾ നിലനിർത്തുന്നു. പക്ഷേ ബൈക്കിൽ നേക്കഡ്, സ്ട്രീറ്റ്‌ഫൈറ്റർ-സ്റ്റൈൽ ഡിസൈൻ ലഭിക്കുന്നു. മുൻവശത്ത് ഐക്കണിക് ട്യുണോ 1000 R നെ അനുസ്മരിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ ഉള്ള ഒരു കോംപാക്റ്റ്, ബഗ്-ഐഡ് എൽഇഡി ഹെഡ്‌ലാമ്പ് ഉണ്ട്. ഇന്ധന ടാങ്ക് ഡിസൈൻ RS 457 മായി പങ്കിടുന്നു. അതേസമയം ട്യൂണോ പൂർണ്ണ ഫെയറിംഗുകൾക്ക് പകരം ഷാർപ്പായ റേഡിയേറ്റർ ഷ്രൗഡുകളാൽ വേറിട്ടുനിൽക്കുന്നു. പിരാന റെഡ്, പ്യൂമ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകും. RS 457ൽ ഉപയോഗിക്കുന്ന അതേ 457 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ട്യൂണോ 457-നും കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 9,400 rpm-ൽ 47 bhp കരുത്തും 6,700 rpm-ൽ 43.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും ഉണ്ട്, അതേസമയം ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. മൂന്ന് റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ എബിഎസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സഹായങ്ങൾ ടുവോണോ 457ൽ ലഭിക്കുന്നു. ബൈക്കിന്‍റെ മുൻവശത്ത് പ്രീലോഡ്-അഡ്ജസ്റ്റബിൾ യുഎസ്ഡി ഫോർക്ക്, 120 എംഎം വീൽ ട്രാവൽ, പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 320 എംഎം ഫ്രണ്ട് ഡിസ്കും 220 എംഎം റിയർ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ഇരുവശത്തും 17 ഇഞ്ച് വീലുകളിൽ ലഭിക്കുന്ന ഈ ബൈക്കിന് 175 കിലോഗ്രാം കെർബ് ഭാരമുണ്ട്. 12.7 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. 5.0 ഇഞ്ച് ടിഎഫ്‍ടി കളർ ഡിസ്‌പ്ലേയും അപ്രീലിയയുടെ റൈഡ്-ബൈ-വയർ സിസ്റ്റവും ടുവോണോ 457-ൽ സജ്ജീകരിച്ചിരിക്കുന്നു. ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവയ്‌ക്കൊപ്പം ഇക്കോ, സ്‌പോർട്, റെയിൻ എന്നീ മൂന്ന് റൈഡ് മോഡുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് റൈഡർ എയ്‌ഡുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മോട്ടോർസൈക്കിൾ വാങ്ങുമ്പോൾ തിരഞ്ഞെടുക്കാവുന്ന നിരവധി ആക്‌സസറികളും ലഭ്യമാണ്. ഈ ആക്സസറി പട്ടികയിൽ ഒരു ക്വിക്ക്ഷിഫ്റ്റർ, ഒരു ഇലക്ട്രോണിക് ആന്റി-തെഫ്റ്റ് സിസ്റ്റം, ഫോർക്ക് സ്ലൈഡറുകൾ, ടിപിഎംഎസ് തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ത്യയിൽ, യമഹ MT-03 , KTM 390 ഡ്യൂക്ക് ഉൾപ്പെടെയുള്ള മറ്റ് പെർഫോമൻസ് ഫോക്കസ്ഡ് നേക്കഡ് മോട്ടോർസൈക്കിളുകളുമായി അപ്രീലിയ ട്യൂണോ 457 മത്സരിക്കും.
