Business

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? പണം എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം

ക്രെഡിറ്റ് കാർഡിന് വലിയ ജനപ്രീതിയാണ് ഇന്നത്തെ കലത്തുള്ളത്. എന്നാൽ പലർക്കും ഇത് എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് അറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിക്കാം. എളുപ്പത്തില്‍ പണം ലഭിക്കുന്നതിനുള്ള സൗകര്യപ്രദമായ മാര്‍ഗങ്ങളിലൊന്നാണിത്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ പണം അയയ്ക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള പ്രധാന വഴികള്‍ 1.എടിഎം വഴി പണം പിന്‍വലിക്കല്‍ എടിഎമ്മില്‍ ക്രെഡിറ്റ് കാര്‍ഡ് പിന്‍ ഉപയോഗിച്ച് ആവശ്യമുള്ള തുക പിന്‍വലിക്കാനും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും സാധിക്കും 2.ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ അവരുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കും. ഇതിനായി ബാങ്കിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം മണി ട്രാന്‍സ്ഫര്‍ വിഭാഗത്തിലേക്ക് പോവുക. അവിടെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുക തിരഞ്ഞെടുക്കുക. 3. ഇ-വാലറ്റ് ഇതിനായി ഇനിയുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം തിരഞ്ഞെടുത്ത ഇ-വാലറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ആപ്പ് തുറന്ന് ‘പാസ്ബുക്ക്’ ഓപ്ഷനിലേക്ക് പോവുക ‘സെന്‍റ് മണി ടു ബാങ്ക്’ തിരഞ്ഞെടുത്ത് ‘ട്രാന്‍സ്ഫര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനിപ്പറയുന്ന വിശദാംശങ്ങള്‍ നല്‍കുക: ട്രാന്‍സ്ഫര്‍ തുക. ഗുണഭോക്താവിന്‍റെ അക്കൗണ്ട് നമ്പര്‍. ഐ എഫ് എസ് സി കോഡ്. ‘സെന്‍റ്’ ക്ലിക്ക് ചെയ്യുക. മുൻകരുതൽ എടുക്കാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം: അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫറുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. ആദായ നികുതി സൂക്ഷ്മപരിശോധന: ക്രെഡിറ്റ് കാര്‍ഡുകളുടെ അമിത ഉപയോഗം ആദായ നികുതി വകുപ്പിന്‍റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായേക്കാം. ക്രെഡിറ്റ് സ്കോര്‍: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ കൃത്യസമയത്ത് അടച്ചുകൊണ്ട് ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുക. ഇതുവഴി വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്താന്‍ കഴിയും. ഫീസുകളും ചാര്‍ജുകളും: ട്രാന്‍സ്ഫര്‍ ഫീസും പലിശ നിരക്കുകളും ഇത്തരം ഇടപാടുകള്‍ക്ക് ഈടാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button