നിയമ ബിരുദധാരിയാണോ ? 80,000 രൂപ ശമ്പളം, 90 ഒഴിവുകള്‍ ; സുപ്രീം കോടതിയിൽ അവസരം

ദില്ലി: സുപ്രീം കോടതിയിലെ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sci.gov.in സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 7 ആണ്. 2025 മാർച്ച് 9 ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 90 പേരുടെ ഒരു പാനലിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. ഹ്രസ്വകാല കരാറിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുക. തുടക്കത്തിൽ 2025-2026 അസൈൻമെൻ്റ് കാലയളവിൽ പ്രതിമാസം 80,000 രൂപ ശമ്പളമായി ലഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ ? ഘട്ടം 1. sci.gov.in എന്ന സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഘട്ടം 2. ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഘട്ടം 3. ഇപ്പോൾ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യും. ഘട്ടം 4. അപേക്ഷാ ഫോം പൂരിപ്പിക്കുക. ഘട്ടം 5. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. ഘട്ടം 6. അപേക്ഷാ ഫോം സബ്മിറ്റ് ചെയ്ത് സേവ് ചെയ്യുക. ഘട്ടം 7. ഭാവി റഫറൻസിലേക്കായി ഒരു പ്രിൻ്റൗട്ട് എടുക്കുക. വിദ്യാഭ്യാസ യോഗ്യത അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദം (ഇൻ്റഗ്രേറ്റഡ് ലോ ബിരുദം ഉൾപ്പെടെ) നേടിയിരിക്കണം. ഗവേഷണത്തിലും അനലിറ്റിക്കൽ റൈറ്റിങ്ങിലും പ്രാവീണ്യമുണ്ടായിരിക്കണം. e-SCR, മനുപത്ര, SCC ഓൺലൈൻ, LexisNexis, വെസ്റ്റ്‌ലോ തുടങ്ങിയ ഓൺലൈൻ നിയമ ഗവേഷണ ഉപകരണങ്ങളുമായി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 2025 ഫെബ്രുവരി 2 ന് 20 വയസിനും 32 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 500 രൂപയും ബാങ്ക് ചാർജും ഉൾപ്പെടെ UCO ബാങ്ക് പേയ്‌മെൻ്റ് ഗേറ്റ്‌വേ വഴി ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. എഴുത്തുപരീക്ഷകൾ ഇന്ത്യയിലെ 23 നഗരങ്ങളിൽ ഒരേ ദിവസം നടത്തും. പരീക്ഷ 1. ഒബ്ജക്റ്റീവ്-ടൈപ്പ് എഴുത്ത് പരീക്ഷ 2. സബ്ജക്ടീവ് എഴുത്ത് പരീക്ഷ 3. അഭിമുഖം
