Entertaiment

സിനിമാ പ്രേമികൾ ആണോ? ടിക്കറ്റ് സൗജന്യമായി നേടാം, ഈ ക്രെഡിറ്റ് കാർഡുകൾ സൂപ്പറാണ്

സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം. ഈ ക്രെഡിറ്റ് കാർഡുകൾ കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ, റെസ്റ്റോറന്റ് റിസർവഷൻ ചാർജുകളിൽ കിഴിവ് ക്യാഷ്ബാക്കുകൾ തുടങ്ങി നിരവധി ഓഫറുകൾ നൽകുന്നു.  കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ 1. അർബിഎൽ ബുക്ക് മൈ ഷോ പ്ലേ ക്രെഡിറ്റ് കാർഡ് * ബുക്ക് മൈ ഷോ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി സിനിമകൾ, നാടകങ്ങൾ,സ്‌പോർട്‌സ് ഷോകൾ എന്നിവയ്‌ക്കുള്ള ടിക്കറ്റ് ബുക്കിംഗിൽ പരമാവധി 500 രൂപ വരെ കിഴിവ് നേടാം. * ബുക്ക് മൈ ഷോയിൽ ബില്ലിംഗ് സൈക്കിളിൽ 5,000 രൂപ ചെലവഴിച്ചതിന് ശേഷം എല്ലാ മാസവും 500 രൂപ ക്യാഷ് ബാക്ക് നേടാം. * ബുക്ക് മൈ ഷോയിൽ നിന്ന് കുറഞ്ഞത് 2 സിനിമാ ടിക്കറ്റുകൾ വാങ്ങിയാൽ എല്ലാ മാസവും ഭക്ഷണത്തിനും പാനീയങ്ങൾക്കും 100 രൂപ വരെ കിഴിവ് നേടാം. 2. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് * ബുക്ക് മൈ ഷോ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ബുക്ക് ചെയ്യുമ്പോൾ സിനിമാ ടിക്കറ്റിൽ 10% കിഴിവ്  * മിന്ത്രയിൽ നിന്ന് ഷോപ്പിംഗ് നടത്തിയാൽ 10% കിഴിവ്.. * സോമാറ്റോയിൽ നിന്ന് 40% കിഴിവിൽ ഭക്ഷണം വാങ്ങാം * ആമസോൺ പേ വഴി മൊബൈൽ റീചാർജുകൾ, ബ്രോഡ്‌ബാൻഡ് ബിൽ പേയ്‌മെൻ്റുകൾ എന്നിവയിൽ 5% തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും.. 3. പിവിആർ ഐനോക്സ് കൊട്ടക് ക്രെഡിറ്റ് കാർഡ് * ഒരു ബില്ലിംഗ് സൈക്കിളിൽ 10,000 ചെലവഴിച്ചാൽ പിവിആർ ഐനോക്സിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും 20% കിഴിവ് നേടാം * പിവിആർ ഐനോക്സ് തിയേറ്ററിൽ സിനിമാ ടിക്കറ്റുകൾക്ക് 5% കിഴിവ്  * ആദ്യ വർഷത്തേക്ക് വാർഷിക ഫീസ് ഇല്ല. * തിരഞ്ഞെടുത്ത  പിവിആർ ഐനോക്സ് ഇൻ-സിനിമാ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button