ASIA CUP 2025: സഞ്ജുവും സൂര്യകുമാറും ബുംറയുമല്ല, ഇന്ത്യയുടെ തുറുപ്പ് ചീട്ട് ആ താരമാണ്: ഇർഫാൻ പത്താൻ

സെപ്റ്റംബർ 9 ആം തിയതി മുതൽ നടക്കാൻ പോകുന്ന ഏഷ്യ കപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ടി20 സ്‌പെഷ്യലിസ്റ്റും മിസ്റ്ററി സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാണിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം വരുണിനെ വാനോളം പുകഴ്ത്തിയത്.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
” വരുണ്‍ ചക്രവര്‍ത്തി ഇത്തവണത്തെ ഏഷ്യാ കപ്പില്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നു കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം അവനെ സംബന്ധിച്ച് ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെയായിരിക്കും. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വരുണ്‍ ടീമിന്റെ ഭാഗമായിരുന്നു.
ഇർഫാൻ പത്താൻ തുടർന്നു:
” അവനു അവിടെ നന്നായി പെര്‍ഫോം ചെയ്യാനും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഞാന്‍ ഇത്തവണ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുക വരുണിനെയായിരിക്കും. കാരണം ഇപ്പോള്‍ വളരെ മികച്ച ഫോമിലാണ് അവന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നല്ല ആത്മവിശ്വാസവും വരുണിനുണ്ട്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാൻ വരുണിന്റെ പേരാണ് പറയുന്നത്” ഇർഫാൻ പത്താൻ പറഞ്ഞു.
