
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 14 കോടി രൂപ വിലവരുന്ന 1.40 കിലോ കൊക്കെയിനുമായി വിമാനത്തിൽ വന്നിറങ്ങിയ യുവതിയാണ് പിടിയിലായത്. സിപ്പ് ലോക്ക് കവറിൽ ക്യാപ്സൂൾ രൂപത്തിലാണ് യുവതി കൊക്കെയിൻ കൊണ്ടുവന്നത്. എന്നാൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കെനിയൻ യുവതിയിൽ നിന്നാണ് ഇത്രയും വിലവരുന്ന ലഹരിമരുന്ന് കണ്ടെത്തിയതെന്ന് ചെന്നൈ കസ്റ്റംസ് അറിയിച്ചു. യുവതിയെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് വ്യക്തമാക്കി.
