Spot light

മകനല്ല, ദത്ത്പുത്രനാണെന്ന് തിരിച്ചറിഞ്ഞത് 34 -ാം വയസില്‍; പിന്നാലെ അന്വേഷണം, ഒടുവില്‍ സത്യമറിഞ്ഞപ്പോൾ ഞെട്ടല്‍

ഓർമ്മവയ്ക്കും മുമ്പ് തന്നെ കുട്ടികൾ അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്തു തുടങ്ങും. ഇത് ഒരു സ്വയാര്‍ജ്ജിത കഴിവല്ല. മറിച്ച്, കുട്ടികളെ നിരന്തരം ശീലിപ്പിച്ചെടുക്കുന്നതാണ്. ഇത്തരത്തില്‍ ശീലം കൊണ്ടാണ് അച്ഛനെന്നും അമ്മയെന്നും വിളിച്ച് തുടങ്ങുന്നതെങ്കിലും കുറച്ച് കൂടി മുതിരുമ്പോഴാണ് അച്ഛന്‍, അമ്മ എന്നീ പദങ്ങളുടെ ശരിയായ അര്‍ത്ഥങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കൂ. അപ്പോഴേക്കും കുട്ടി തന്‍റെ രക്തബന്ധങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കും. സഹോദരന്മാര്‍, സഹോദരിമാര്‍, ഏറ്റവും അടുത്ത മറ്റ് ബന്ധുക്കൾ തുടങ്ങിയവരെയും കുട്ടി തിരിച്ചറിയുന്നു. ഇത്തരത്തില്‍ തിരിച്ചറിവുകളുണ്ടാകുന്നതും മുതിർന്നവരുടെ ശിക്ഷണത്തിലൂടെയാണ്. കുട്ടിക്കാലത്ത് തന്നെ ഇത്തരത്തില്‍ ബോധത്തില്‍ ഉറച്ച് പോകുന്ന രക്തബന്ധുക്കളെന്ന് കരുതിയിരുന്നവര്‍ രക്തബന്ധുക്കളല്ലെന്ന് തിരിച്ചറിയുമ്പോൾ, ആരായാലും ആകെ തകർന്ന് പോകുന്നത് സ്വാഭാവികം. സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ച്ച് ചെയ്തത് അത്തരമൊരു വാര്‍ത്തയാണ്.  ഹെനാന്‍ പ്രവിശ്യയിലെ നാന്‍യാങ് സ്വദേശിയായ ഷാങ് ലി എന്ന 36 -കാരന്‍, ഒരു പരസ്യക്കമ്പനി നടത്തുകയാണ്. ഷാങ് ലിയുടെ ഭാര്യ ഗര്‍ഭിണിയായപ്പോൾ വൈകാരികമായ നിമിഷത്തിലാണ് ഷാങ് ലിയുടെ അമ്മ ആ സത്യം വെളിപ്പെടുത്തിയത്. ഷാങ് ലി അവരുടെ മകനല്ല. മറിച്ച് വളർത്തുമകന്‍ മാത്രമാണെന്ന സത്യം. 34 വര്‍ഷം മുമ്പാണ് ഷാങ് ലിയെ ദത്തെടുത്തത്. അന്നത്തെ ദത്തെടുക്കല്‍ ചടങ്ങിനിടെ കുഞ്ഞ് ഷാങ് ലിയെയും എടുത്ത് നില്‍ക്കുന്ന വളര്‍ത്തമ്മയുടെ ചിത്രം ഷാങ് ലി, താനും അമ്മയുമാണെന്ന വിശ്വാസത്തില്‍ തന്‍റെ പേഴ്സില്‍ സൂക്ഷിച്ചിരുന്നു. മകന്‍റെ ജനനത്തോടെ ഷാങ് ലി, തന്‍റെ യഥാര്‍ത്ഥ മാതാപിതാക്കളെ തേടിയിറങ്ങി.  ‘ഭാര്യ എപ്പോഴും തന്നോട് പറയും യഥാര്‍ത്ഥ അച്ഛനെയും അമ്മയെയും കണ്ടെത്തണമെന്ന്.  എന്‍റെ അച്ഛനും അമ്മയും എന്നോട് എങ്ങനെ പെരുമാറി എന്നത് ശ്രദ്ധിക്കേണ്ട എന്‍റെ റൂട്ട് എവിടെയാണെന്ന് കണ്ടെത്തണം.’ ഷാങ് ലി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവിയോട് പറഞ്ഞു. ഷാങ് ലിയുടെ അന്വേഷണം എത്തി നിന്നത് 34 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് നടക്കുന്ന ഒരു സ്ത്രീയുടെ മുന്നില്‍. അതും ഷാങ് ലി താമസിച്ചിരുന്ന സ്ഥലത്തിന് 100 കിലോമീറ്റര്‍ മാത്രം ചുറ്റവളവിലുള്ള ഹുബൈ പ്രവിശ്യയിലെ സാവോയാങ് എന്ന സ്ഥലത്ത് നിന്നും. സിയോങ് ലിയാൻസിയൻ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. 34 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുമ്പോൾ അവര്‍ മകന് നല്‍കിയിരുന്ന പേര് ലിയു വെയ് വെയ്.
. സിയോങ് ലിയാൻസിയനും ഭര്‍ത്താവും തിരക്കേറിയ ഒരു ഓയില്‍ കട നടത്തുകയായിരുന്നു അക്കാലത്ത്. കടയിലെ തിരക്ക് കാരണം ചെറിയ കുട്ടികളെ മൂത്തമകളായ ലിയു യാനെ എല്‍പ്പിച്ചാണ് അച്ഛനും അമ്മയും കടയിലേക്ക് പോയിരുന്നത്. 1991 ല്‍ ഒരു ദിവസം വെള്ളമെടുക്കാനായി വീട്ടിനുള്ളിലേക്ക് പോയ ലിയു തിരിച്ച് എത്തിയപ്പോൾ രണ്ട് വയസുകാരനായ ലിയു വെയ്‍വെയ്യെ കാണാനില്ല. കേസായി പോലീസ് അന്വേഷണമായി. ഒടുവില്‍ ലിയുവിനെ ആരോ തട്ടിക്കൊണ്ട് പോയതായി വ്യക്തമായി. പക്ഷേ, കുട്ടിയെ മാത്രം കണ്ടെത്തിയില്ല.  2015 ല്‍ മകനെ കാണാതെ സിയോങിന്‍റെ ഭര്‍ത്താവ് മരിച്ചു. 2024 -ല്‍ അതുവരെ കരുതിയിരുന്ന അച്ഛനും അമ്മയും വളര്‍ത്തച്ഛനും വളര്‍ത്തമ്മയുമാണെന്ന് തിരിച്ചറിഞ്ഞതോടെ ഷിങ് ലിയുടെ ഭാര്യ, അദ്ദേഹത്തിന്‍റെ ഡിഎന്‍എ വിവരങ്ങൾ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി തുടങ്ങിയ ഡിഎന്‍എ വിവരങ്ങളടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായിരുന്നു അത്. എന്നാല്‍ സമാനമായ ഡിഎന്‍എ സാമ്പിളുകൾ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ലിയു ടിഷുൻ എന്ന ഒരു അകന്ന രക്തബന്ധുവിനെ കണ്ടെത്താന്‍ കഴിഞ്ഞു. ലിയു ടിഷുന്നിലൂടെ ഒടുവില്‍ ഷിങിന്‍റെ അടുത്ത രക്തബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെ ലിയു വെയ് വെയാണ് ഷിങിന്‍റെ യഥാർത്ഥ അമ്മയെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍, ഷിങിനെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. താന്‍ താമസിച്ചിരുന്ന വീടിന്‍റെ 500 മീറ്റര്‍ ചുറ്റളവില്‍ സ്വന്തം സഹോദരി, പരസ്പരം തിരിച്ചറിയാതെ ഇത്രയും കാലമായി താമസിക്കുകയായിരുന്നു എന്ന തിരിച്ചറിവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button