
കോട്ടയം: ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചു പോയ ഓട്ടോ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. കോട്ടയം വൈക്കത്ത് പ്രസ് ഉടമയെ ഓട്ടോ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിലാണ് ഡ്രൈവർ ഇന്ന് പിടിയിലായത്. പാലാരിവട്ടം സ്വദേശി ബാബു കെ.ആർ ആണ് അറസ്റ്റിലായത് കഴിഞ്ഞ മാസം 22ന് നടന്ന അപകടത്തിൽ ബാബുവിന്റെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ വൈക്കം സ്വദേശി ആർ. വിജയൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തിരുന്നു. അപകട ശേഷം ബാബു ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചുപോയി. എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. ഇത് ഉൾപ്പെടെ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും
