ചീത്ത കൊളസ്‌ട്രോള്‍: നടക്കുമ്പോഴുള്ള ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നടക്കുമ്പോൾ അസാധാരണമായി ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. നടക്കുമ്പോൾ കാലുകളിൽ വേദനയും മസില്‍ പിടിത്തവും അനുഭവപ്പെടുന്നത് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലുകളില്‍ മരവിപ്പ്, വേദന, പേശികളില്‍ വേദന തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. നടക്കുമ്പോഴോ അതിനു ശേഷമോ കൈകാലുകളില്‍ അസാധാരണമാം വിധം തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന കൊളസ്ട്രോൾ അളവ് കാരണം രക്തചംക്രമണം മോശമാണെന്നതിന്‍റെ സൂചനയാകാം. നടക്കുമ്പോള്‍ നെഞ്ചുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. നടക്കുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
