കോയമ്പത്തൂരിൽ ബേക്കറി, നാട്ടിലേക്ക് എത്തിക്കുന്നത് എംഡിഎംഎ, കാറിൽ കറങ്ങി വിൽപന, അറസ്റ്റ്

മലപ്പുറം: കഞ്ചാവ് കേസില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ആള്‍ പിടിയില്‍. തേഞ്ഞിപ്പാലം സ്വദേശി നൗഷാദലിയാണ് അറസ്റ്റിലായത്. കാറില്‍ കറങ്ങി നടന്ന് എംഡിഎംഎ വില്‍പ്പന നടത്തുമ്പോഴാണ് നൗഷാദലി പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്. തമിഴ്‌നാട് കോയമ്പത്തൂരില്‍ ബേക്കറി നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയത്. ഇയാളുടെ പക്കല്‍നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് വില്‍പ്പനയ്ക്കായി പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, ഡാന്‍സാഫ് എസ്.ഐ ബിബിന്‍ എന്നിയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. പോക്സോ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു, 35കാരൻ പിടിയിൽ കാറില്‍ കഞ്ചാവ് കടത്തിയതിന് അഞ്ച് മാസം മുന്‍പും ഇയാള്‍ പിടിയിലായിരുന്നു. അന്ന് കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാട് പൊലീസാണ് നൗഷാദലിയെ പിടികൂടിയത്. ശേഷം 2 മാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
